നീതിക്കായി വിശക്കുട്ടെ പ്രവാസ കാലം

User Rating: / 4
PoorBest 

നീതിക്കായി വിശക്കുട്ടെ പ്രവാസ കാലം


തോക്കുമെന്തി നടക്കുന്ന കുറെ യുവാക്കള്‍,എങ്ങും പോലീസ് വാഹനഹങ്ങളുടെ ഇരമ്പം, എപ്പോള്‍ വെടിയുണ്ടകളെത്തുമെന്നു അറിയാത്ത ഭീതിനിറിഞ്ഞ നിമിഷങ്ങള്‍ എല്ലാം നേരിട്ടു  ഇറാഖിലെ പ്രശ്നഭാധിതമായ മേഖലയില്‍ നിന്നും നേഴ്സ്മാര്‍ക്ക് പിന്നാലെ കൂടുതല്‍ ഇന്ത്യക്കാര്‍ എത്തിയത് നമ്മുക്ക് ആശ്വസിക്കാം. ഇറാഖായാലും, കുവൈറ്റ്‌ ആയാലും പ്രവാസികളുടെ ജീവനു ആപത്ത് നേരിട്ടാല്‍ സ്വയം നോക്കുക തന്നെ വേണം . പല യുദ്ധങ്ങളും നേരിട്ട  ഇറാഖില്‍ അവശേഷിക്കുന്നന്നത്  അണയാതെ കത്തുന്ന എണ്ണകിണറുകളും കത്തികരിഞ്ഞ മണ്ണലുകല്‍ക്കിടയില്‍  ഒരു ജനതയുടെ വിലാപത്തിന്‍ കാല്‍ച്ചുവടുകള്‍ .

എത്ര പണമുണ്ടെങ്കിലും പ്രവാസം എന്നത് 'പ്രവാസം ' തന്നെയാണ് . പ്രവാസികള്‍  സദാ സ്വന്തം നാടിനെ കുറിച്ച് ഓര്‍ക്കുന്നവരാനാണ് , കരുതുന്നവരാണ് അതുകൊണ്ടുതന്നെ മുന്നിലുള്ള ഏതു വെല്ലുവിളികള്‍ മറികടക്കാന്‍ ശ്രെമിക്കും .  നമ്മുടെ ആത്മകണ്ണുകള്‍കൊണ്ട് ദര്‍ശിച്ചാല്‍ സ്വര്‍ഗ്ഗനാടിനെ പ്രിയംവെച്ചു ലോകത്തില്‍ പ്രവാസജീവിതം നയിക്കുന്നവരാണ് വീണ്ടെടുക്കപെട്ട ജനം ,അവര്‍ ലോകത്തില്ലുള്ള പ്രവാസ ജീവിതത്തിനിടയില്‍ പ്രതിക്കൂലങ്ങളും പ്രലോഭനങ്ങളും   മറികടന്നു  നീതിമാനായ ദൈവത്തിന്റെ 'നീതി' കാത്തു സൂക്ഷിക്കുന്നവാരാണ് . ദൈവം തന്റെ പ്രിയ ജനത്തില്‍ നിന്നും പ്രതീക്ഷിക്കുനതും 'നീതി' തന്നെ.
ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷതകളിലോന്നായി തിരുവചനം അവതരിപ്പിക്കുന്ന 'നീതി ' (Righteousness) അതിന്റെ അർത്ഥവ്യാപ്തി കൊണ്ട് തന്നെ സുഗ്രാഹ്യമലെങ്കിലും സമഗ്രമായ  നീതിവ്യവസ്ഥ പുലര്‍ത്തുന്ന ദൈവത്തിനെ ലോകം തിരിച്ചറിയുന്നില്ല കാരണം   " ഈ ലോകവ്യവസ്ഥിതി തന്നെ പിശാചിനാൽ ദൂഷിതവും മലിനമാക്കപ്പെട്ടതുമാണ് '

ദൈവത്തിന്റെ പരിശുദ്ധി ,നന്മ ...ഇതിൽ നിന്നും ദൈവിക നീതിയെ ഇഴതിരിചെടുക്കുക പ്രയാസമെങ്കിലും തിരുവചനം ദൈവത്തിന്റെ നീതി എന്തെന്ന് വ്യക്തമായി വെളിവാക്കുന്നുണ്ട് .ദൈവം നീതിമാനെന്നു നാം പറയുമ്പോൾ അത് പക്ഷപാതം കൂടാതെ ..മുഖപക്ഷം കൂടാതെ ..മുൻവിധികൾ കൂടാതെ മനുഷ്യരുടെ പ്രവര്‍ത്തിക്കള്‍ക്ക് തക്കവണ്ണം നീതിയും ന്യായവും നടപ്പിലക്കുന്നവാനാണ് എന്നാണ്   അർത്ഥമാക്കുന്നത്‌. ദൈവത്തിന്റെ നീതിയെയും ന്യായതെക്കുരിച്ചും പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവർത്തിച്ചു പരാമർശമുണ്ട് .
ഇന്നത്തെ ദുഷിച്ച ലോകവ്യവസ്ഥിതിയിൽ ദൈവിക നീതി എന്നത് പ്രതീക്ഷിക്കുക സാധ്യമല്ല .ദൈവം തന്റെ ന്യാപ്രമാണം തന്നെ അറിഞ്ഞവരുടെ ഹൃദയങ്ങളിലാക്കി മുദ്രയിട്ടിരിക്കുന്നു എങ്കിലും ലോകം എപ്പോഴും വിശുദ്ധന്മാരെ പകച്ച ചരിത്രമാനുള്ളത് കാരണം അവർ ലോകക്കാർ അല്ലായിരുന്നു , ലോകം അവര്ക്ക് യോഗ്യമായിരുന്നില്ല .

റോമിലെ ക്രൈസ്തവ സമൂഹത്തിനു അഗ്നിശോധന സംഭാവന ചെയ്ത കാലഘട്ടത്തില്‍ നീറോയുടെ നീജമായ പീഡ നിമിത്തം  വിശുദ്ധന്മാര്‍ അക്ഷരാര്‍ഥത്തില്‍ തെരുവുവിളക്കുകളും, ഉദ്യാനദീപങ്ങളുമായി ഞെരിഞ്ഞമര്‍ന്നു, മറ്റുളവരുടെ മരണവെപ്രാളം നേരില്‍ കാണുമ്പോള്‍ ഒരുത്തരം വൈര്യകിത സംതൃപ്തി ആസ്വദിക്കുന്ന നീറോയുടെ കാലത്ത്  ക്രൈസ്തവ സഭ ചരിത്രത്തിലെ വലിയൊരു അഗ്നിശോധനയില്‍ കൂടി കടന്നു പോയപ്പോള്‍ സാര്‍വത്രിക സഭക്ക് പത്രോസ് എഴുതിയ ലേഖനത്തില്‍ "നമ്മുടെ ദൈവം ആര്  ??" എന്നാ ച്യോധ്യത്തിനു ഉത്തരം നല്‍ക്കുന്ന ഏറ്റവും മനോഹരമായ ഒരു വേധഭാഗം ,
"മുഖപക്ഷം കൂടാതെ ഓരോരുത്തന്‍റെ പ്രവര്‍ത്തിക്കു തക്കവണ്ണം 'ന്യായം' വിധിക്കുന്നവനെ നിങ്ങള്‍ പിതാവ് എന്ന് വിളിക്കുന്നു എങ്കില്‍ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന്‍ " (1.പത്രോസ് 1.17 )

സ്വര്ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടെതെന്നു തിരുവചനം പ്രസ്താവിക്കുമ്പോള്‍  സ്വർഗ്ഗത്തിൽ ഇവരുടെ പ്രതിഫലം വലുതാക കൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ എന്നാണ് ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നത് ."നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍" (മത്തായി 5 10-12 .)

നീതിക്ക് വേണ്ടി വിശന്നു ദാഹിക്കുന്നവർക്ക് തൃപ്തി വരിക തന്നെ ചെയ്യും .ദിനേനെ ആമാശയത്തിന്റെ ആശ ശമിപ്പിക്കാന്‍ മൂന്ന് നേരം ഉണ്ടാകുന്ന ശരാശരി വിശപ്പും ദാഹവും എന്നതില്‍ കവിഞ്ഞു വിശപ്പും ദാഹം കൊണ്ട് തൊണ്ട പൊട്ടി നാവ് വരണ്ട് ഒരിറ്റു ദാഹജലം ലഭിച്ചില്ലെങ്കിൽ പ്രാണൻ വേര്പെടും എന്ന അവസ്ഥയിലെത്തിയ ഒരുവന്‍റെ വിശപ്പും ദാഹവും നീതിക്കായ്‌ നമുക്കുണ്ടെങ്കിൽ നീതിയുടെയും ന്യായത്തിന്റെയും ഉറവിടമായ ,മുഴുലോകത്തിന്റെയും ന്യയധിപതിയായ സർവ്വനീതിമാനായ സർവ്വശക്തൻനമ്മെ ത്രിപ്തരാക്കും നിശ്ചയം. നീതിക്കായി വെമ്പുന്ന ഒരു പ്രവാസ ജീവിതം നയിക്കാന്‍ സര്‍വശക്തന്‍ നമ്മെ സഹായിക്കട്ടെ .

വാല്‍കഷണം : ' എന്നാല്‍ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ' (ആമോസ് 6:24 )

ബിനു വടക്കുംചേരി


CLOAKING